ഹരിയാന: തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ച് 17കാരി. ഹരിയാനയിലാണ് സംഭവം നടന്നത്.
അടുത്തുള്ള വനത്തിലേക്ക് പോയ 17 കാരിയായ പെണ്‍കുട്ടിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ 23കാരനായ റയീസ് എന്ന യുവാവ് ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാളില്‍ നിന്നും കത്തി പിടിച്ചു വാങ്ങി പെണ്‍കുട്ടി യുവാവിന്റെ ലിംഗം മുറിച്ചു.
കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക