ഫെയ്സ്ബുക്കിന് കീഴിലുള്ള മെസഞ്ചര്‍ ആപ്പ്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ മാറ്റത്തിനൊരുങ്ങുന്നതായി ഫെയ്സ്ബുക് സി ഇ ഓ മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു. സ്വകാര്യതയുടെ പേരില്‍ ഫേസ്ബുക് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ സോഷ്യല്‍ മീഡിയാ ഡാറ്റ ആവശ്യപ്പെടുന്ന സര്‍ക്കാരുകള്‍ ഉള്ള രാജ്യങ്ങളിൽ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് പ്രഖ്യാപിച്ചു.
ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നവിധത്തിലുള്ള രൂപകല്പനയാണ് പുതിയ മാറ്റത്തിൽ ഉൾപെടുത്തുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തിപ്പെട്ട ഫേസ്ബുക്ക് ഡാറ്റാ പ്രൊട്ടക്ഷന്‍ തന്നെയാണ് പ്രധാന്യം കല്‍പ്പിക്കുന്നത്.
സുരക്ഷിതമായ വിവരശേഖരണം കൂടാതെ, സ്വകാര്യ ആശ്യവിനിമയം, എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സക്കര്‍ബര്‍ഗ് വേദിയില്‍ സംസാരിച്ചു.
ഫെയ്സ്ബുക്കിന്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്പനയെന്നതും ശ്രദ്ധേയമാണ്. മെസഞ്ചറിന് മാക്കിലും വിന്‍ഡോസിലും ഡെസ്ക്ടോപ് വേര്‍ഷനുകള്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക