ഫ്രഞ്ച് കപ്പ് ഫൈനലില്‍ ടാക്ലിങ് നടത്തിയ പി.എസ്.ജി. താരം കൈലിയന്‍ എംബാപ്പെയ്ക്ക് മൂന്ന് കളികളില്‍ വിലക്ക്. റെനെയ്ക്കെതിരായ മത്സരത്തിലായിരുന്നു എംബാപ്പെയുടെ ടാക്ലിങ്. ഡിഫന്‍ഡര്‍ ഡാമിയന്‍ ഡാ സില്‍വയുടെ മുട്ടില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് റഫറി എംബാപ്പെയ്ക്ക് ചുവപ്പുകാര്‍ഡ് നല്‍കിയിരുന്നു.
അതേമത്സരത്തില്‍ ആരാധകന്റെ മുഖത്തടിച്ച പി.എസ്.ജി.യുടെ ബ്രീസിലിയന് സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക നടപടിയാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക