പുരുഷന്മാരുടെ വേഷം ധരിച്ചാണ് ഉത്തർപ്രദേശിലെ ബൻവാരിടോലയിലെ സഹോദരിമാരായ ജ്യോതികയും നേഹയും അച്ഛന്റെ ബാര്ബെര് ഷോപ്പിൽ ജോലി ചെയ്യുന്നത്. സ്കൂളിൽ പോകുന്നത് മുടക്കാതെയാണ് ഇരുവരും ഈ ജോലി മുന്നോട്ട് കൊണ്ട്പോയിരുന്നത്. നാട്ടുകാരിൽ ചിലർ ആദ്യം എതിർപ്പുകൾ കാണിച്ചിരുന്നുവെങ്കിലും ക്രമേണ അത് മാറുകയായിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഇരുവരുടെയും ബാർബർ ഷോപ്പിൽ എത്തിയിരിക്കുമായാണ്. ഇബ്=വിടെയെത്തി ഷേവ് ചെയ്യുന്നതിന്റെ ചിത്രം സച്ചിൻ തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമിലൂടെ പങ്കുവച്ചു.
എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. ഇതിനു മുൻപ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാൽ ആ റെക്കോർഡ് ഇന്ന് തകർന്നു. ഈ ബാർബർ ഷോപ്പ് ഗിർലിസിനെ പരിചയപ്പെടാനായത് തന്നെ ഒരു ബഹുമതിയായി കാണുന്നു; സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
A First for me! You may not know this, but I have never gotten a shave from someone else before. That record has been shattered today. Such an honour to meet the #BarbershopGirls and present them the @GilletteIndia Scholarship.#ShavingStereotypes#DreamsDontDiscriminate pic.twitter.com/DNmA8iRYsb
— Sachin Tendulkar (@sachin_rt) May 3, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക