കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തിയിൽ പത്രിക സമർപ്പിച്ച് സോളാർ കേസിലെ വിവാദ നായിക സരിത എസ് നായർ. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ പഞ്ചായത്തിലെ വീട്ടുവിലാസത്തിലാണ് സരിത പത്രിക സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സരിതയുടെ ചിഹ്നം പച്ചമുളകാണ്.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും ഹൈബി ഈഡൻ മത്സരിക്കുന്ന എറണാകുളത്തും സരിത നേരത്തെ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാതിരുന്നതിനാൽ പത്രിക തള്ളിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക