എസ് എസ് എൽ സി പരീക്ഷാഫലം വരുന്ന തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്. മെയ് 8 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെ ചേര്‍ന്ന് അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിച്ചേക്കും.
തിങ്കളാഴ്ച എന്തെങ്കിലും തടസം നേരിട്ടാല്‍ ഫലം പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കാതെ വന്നാല്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക