അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എൻഡിഎ സ്ഥാനാർഥി സ്മൃതി ഇറാനിക്കുമെതിരെ മത്സരിക്കാൻ സരിത നായർ. പച്ചമുളകാണ് സരിതാ നായർക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുകളുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ വിശദംശങ്ങൾ നൽകാത്തതിനാൽ പത്രിക തള്ളുകയായിരുന്നു.എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെതിരെയും സരിത നൽകിയ പത്രിക തള്ളിപോയി. സ്വതന്ത്ര സ്ഥാനാർഥിയായി അമേഠിയിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് സരിത നായർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക