ഷൊർണ്ണൂരിലെ ഗവൺമെൻറ് പ്രസ്സിനു സമീപം തീപിടിച്ചു.കുളപ്പുള്ളിക്ക് അടുത്തുള്ള ഗവൺമെൻറ് പ്രെസ്സിന്റെ വേസ്റ്റ് പേപ്പർ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയോടെ പുക ഉയരുന്നത് കണ്ട സമീപ പ്രദേശത്തുള്ളവർ ഷൊർണൂർ ഫയർ സ്റ്റേഷനിൽ അറിയിക്കുകയും അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.
തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഇതുവരെ നാല് ടാങ്കർ വെള്ളമാണ് ഉപയോഗിക്കേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക