ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ രാജസ്ഥാന് റോയല്‍സ് പുറത്ത്. നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് അഞ്ച് വിക്കറ്റിന് തോറ്റു. ടേസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ഒമ്പതിന് 119 റൺസെടുത്തു. ഡൽഹി 16.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
അർധ സെഞ്ചുറിയുമായി ഋഷഭ് പന്ത്(53) ഡൽഹിയുടെ വിജയം അനായാസമാക്കി. മോശം ബാറ്റിംഗാണ് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. രാജസ്ഥാനായി ഇഷ് സോധി മൂന്നും ശ്രേയാസ് ഗോപാൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക