തൃശൂർ: എറിയാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് മറിഞ്ഞു. അഴീക്കോട് നിന്നും തൃപ്രയാര്‍ക്ക് പോകുകയായിരുന്ന വ്യാസന് (ഷാജി) ബസും കൊടുങ്ങല്ലൂരില്‍ നിന്നും അഴീക്കോട്ടേയ്ക്ക് പോകുകയായിരുന്ന സുഹൈല്‍ ബസുമാണ് കുട്ടിയിടിച്ചത്.
തീരദേശ റോഡില്‍ എറിയാട് കരിക്കുളം സ്റ്റോപ്പിന് സമീപം രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വ്യാസന് ബസ് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക