ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കരണത്തടിച്ചു യുവാവ് . മോത്തിബാഗിൽ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം.
തുറന്ന വാഹനത്തിൽ ചാടിക്കയറിയ യുവാവ് മുഖത്തടിക്കുകയായിരുന്നു.യുവാവിനെ പൊലീസും ആം ആദ്മി പ്രവർത്തകരും ചേർന്നു കീഴ്പ്പെടുത്തി. അതേസമയം ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. മെയ് 12നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക