ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം വർദ്ധിച്ചു. 98.11 ശതമാനം കുട്ടികൾ വിജയിച്ചു. 37334 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം പത്തനംതിട്ട (99.33) ജില്ലയിലും ഏറ്റവും കുറവ് വയനാട് (93.22) ജില്ലയിലുമാണ്. 599 സർക്കാർ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം ലഭിച്ചു. 713 എയ്ഡഡ് സ്കൂളുകൾക്ക് 100 ശതമാനവും വിജയം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 97.84 ശതമാനം ആയിരുന്നു വിജയം. സിബിഎഇ പത്താം ക്ലാസ് ഫലം പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക