കൊച്ചി: കൊച്ചിയില്‍ സ്വര്‍ണ കമ്പനിയിലേക്ക് കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വര്‍ണം കവര്‍ന്നു. ശുദ്ധീകരിക്കാനായി കൊണ്ടുവരികയായിരുന്ന സ്വര്‍ണ്ണമാണ് വഴിമധ്യേ ബൈക്കിലെത്തിയ രണ്ടംഘസംഘം കവര്‍ന്നത്.ആറ് കോ ടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവരികയായിരുന്നു സ്വര്‍ണം. എടയാറിലെ സിആര്‍ജി മെറ്റലേഴ്സിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നത്. ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക