ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ വിവിവാഹവാർത്തകൾ നാം കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഗോസ്സിപ് കോളങ്ങളിൽ പലരുമായും ചേർത്തുള്ള വിവാഹവാർത്തകൾ വന്നുവെങ്കിലും സൽമാൻ ഇന്നും ബാച്ലർ ആണ്.
എന്നാലിപ്പോൾ വിവാഹം കഴിക്കാതെ തന്നെ സൽമാൻ ഖാൻ അച്ഛനാകാൻ പോകുന്നു എന്ന വാർത്തയാണ് ബോളിവുഡിൽ നിറഞ്ഞിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയാകും സൽമാൻ അച്ഛനാവുക. കുട്ടികൾ സൽമാന് ഏറ്റവും പ്രിയപ്പെട്ടതാണ്. താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ തന്നെ അത് കുഞ്ഞുങ്ങൾക്ക് വേണ്ടിയാകും എന്ന് സൽമാൻ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനു മുൻപ് ഷാരൂഖ് ഖാൻ, കരൺ ജോഹർ, സണ്ണി ലിയോൺ എന്നിവർ വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.
ഭാരത്, ദബാംഗ് 3 എന്നിവയാണ് സൽമാന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക