തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ശനിയാഴ്ച വിദഗ്ധ സംഘം പരിശോധിക്കും. ആരോഗ്യക്ഷമത അനുകൂലമെങ്കിൽ പൂര വിളംബരത്തിന് എഴുന്നള്ളിക്കാൻ ഒരുമണിക്കൂർ അനുമതി നൽകുമെന്നും ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു.
നിയന്ത്രണങ്ങളോടെയാകും അനുമതി നൽകുകയെന്നും കളക്ടർ അറിയിച്ചു. പൂര വിളംബരത്തിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ അനുപമയ്ക്ക് നിയമോപദേശം നൽകിയിരുന്നു. പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക