വ്യോമപാത ലംഘിച്ച പാക്കിസ്ഥാൻ വിമാനം ജയ്പുരിൽ ഇറക്കി . വ്യോമപാത ലംഘിച്ച അന്റനോവ്-12 കാർഗോ വിമാനമാണ് ജയ്പുരിലിറക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം 4.55നായിരുന്നു സംഭവം. കറാച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ജോര്‍ജിയന്‍ വിമാനമാണിത്.
വടക്കന്‍ ഗുജറാത്തില്‍ വച്ചാണ് വിമാനം വ്യോമപാത ലംഘിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം വിമാനത്തെ പിന്തുടരുകയും ജയ്പുര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.പൈലറ്റുമാരെ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക