തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്. ശബ്ദ തീവ്രത കുറച്ചുകൊണ്ടും കാഴ്ച്ചയ്ക്ക് പ്രാധാന്യം നല്കി കൊണ്ടാണ്ടുമാകും വെടിക്കെട്ട് നടക്കുന്നത്. വൈകീട്ട് 7 മണിക്ക് വെടിക്കെട്ട് ആരംഭിക്കും. തീവ്രത കുറച്ച കൊണ്ടാണ് ഇത്തവണ വെടിക്കെട്ടിന് അനുമതിനല്കിയിട്ടിട്ടുള്ളത്.
തൃശൂര്‍ പൂരത്തിന് ഭീകരാക്രമണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് ഇത്തവണ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി പല കേന്ദ്ര ഏജന്‍സികളും ഇത്തവണ തൃശൂർ പൂരത്തിന് എത്തും. ബോംബുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനും വേണ്ടി അത്യാധുനിക സംവിധാനങ്ങള്‍ ആണ് പൂരത്തിനായി കൊണ്ടുവരുന്നത്. ഏകദേശം 160 ബോംബുവിദഗ്ധര്‍ ആണ് പൂരസമയത്ത് ഉണ്ടാകുക.
അയല്‍സംസ്ഥാനങ്ങളിലും അയല്‍രാജ്യങ്ങളിലും ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ തൃശ്ശൂര്‍ പൂരത്തിന് സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവര്‍ പത്രസമ്മേളനത്തിളുടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക