യുഎസ് സ്വദേശിനിയായ റോബിൻ മേരി എന്ന യുവതിയാണ് ആലിംഗനം പ്രൊഫഷനാക്കി ലക്ഷങ്ങൾ സമ്പാദിക്കുന്നത്. ആലിംഗനം ചെയ്ത് ആളുകളെ ആശ്വസിപ്പിക്കുക അതാണ് മേരിയുടെ ജോലി. മാരിയുടെ തൊഴിലിനെ അത്ര നിസാരമായി കാണുകയും വേണ്ടാ പുശ്ചിച്ച് തള്ളാനും നോക്കേണ്ട.
കാരണം ഒരു മണിക്കൂറിന് 6000 രൂപയാണ് ആലിംഗനത്തിലൂടെ മേരി ഫീസ് ഈടാക്കുന്നത്. എന്തുകൊണ്ടാണ് ആലിംഗനം തൊഴിലാക്കി എടുത്തതെന്ന ചോദ്യത്തിന് മാരിയുടെ മറുപടി ഇങ്ങനെ ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കും. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സന്തോഷവന്മാരാക്കാനും സഹായിക്കുന്നു.
അതേസമയം ആലിംഗനത്തിനായി എത്തുന്നവർ ചില നിബന്ധനകൾ പാലിക്കണം. പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണമെന്നതാണ് നിബന്ധന. ഒരു മണിക്കൂര്‍ മുതല്‍ നാലു മണിക്കൂര്‍ വരെയാണ് ആലിംഗനത്തിനായി അവസരം. പ്രതിവര്‍ഷം റോബിൻ മേരി ആലിംഗനത്തിലൂടെ സമ്പാദിക്കുന്നത് 28 ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക