തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മൂവർ സംഘം എസ് ഐയെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം കടന്നു. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയനെയാണ് മൂവര്‍ സംഘം ബൈക്കുകൊണ്ട് ഇടിച്ചത്. മുക്കോല കല്ലുവെട്ടാംകുഴി റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എസ് ഐ വിജയനും സംഘവും.
അമിതവേഗത്തിൽ വരികയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്കിനു നേരെ പോലീസ് കൈകാണിച്ചെങ്കിലും വിജയനെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം ഇവർ കടന്നു. ഇതിൽ ഒരാളെ പോലീസ് സാഹസികമായി പിടികൂടി. തലയ്ക്ക് സാരമായി പരിക്കേറ്റ എസ് ഐ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക