പാർട്ടി പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്നാരോപിച്ച് വോട്ടറെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്ജിലെ 369-ആം നമ്ബര്‍ പോളിംഗ് ബൂത്തിലാണ് സംഭവം.
പോളിങ് ബൂത്തിന് പുറത്ത് മരച്ചുവട്ടിൽ കിടന്ന പതാകയെടുത്ത് വോട്ടർ ചെരുപ്പ് തുടയ്ക്കുകയായിരുന്നു. ഇതുകണ്ട് വന്ന ഒരു പ്രവർത്തകൻ വിവരം മറ്റുള്ളവരെ അറിയിക്കുകയും പാർട്ടി പ്രവർത്തകർ സംഘം ചേർന്ന് വന്നു വോട്ടറെ മർദ്ദിക്കുകയുമായിരുന്നു.
ഗത്യന്തരമില്ലാതെ ലാത്തി വീശിയാണ് പോലീസ് അന്തരീക്ഷം ശാന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക