വാഹനാപകടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ബോളിവുഡ് താരം സണ്ണി ഡിയോള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ബോളിവുഡ് നടനായ സണ്ണി ഡിയോള്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സണ്ണിയുടെ വാഹനവ്യൂഹം ഒരു കൂട്ടയിടിയില്‍ പെടുകയായിരുന്നു.
ഫത്തേഗഡ് ചുരിയാനിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹം സൊഹല് ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം നടന്നത് . സൊഹലിലെ ഗുരുദ്വാരയ്ക്ക് സമീപമെത്തിയപ്പോള്‍ ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി സണ്ണി സഞ്ചരിച്ച എസ്.യു.വി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് ഇടിച്ചത്. എന്നാല്‍, വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും അപകടത്തില്‍ സണ്ണി ഉള്‍പ്പടെ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഗുരുദാസ്പുരില് സണ്ണി ഡിയോളും സിറ്റിങ് എം.പി. കോണ്‍ഗ്രസിന്റെ സുനില്‍ ഝക്കറും തമ്മിലാണ് മത്സരം നടക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക