എന്‍ജിനില്‍ മാറ്റംവരുത്തി പ്ലഷര്‍ പ്ലസ് വിപണിയിൽ . 110 സിസി എന്‍ജിനിലാണ് പുത്തൻ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് വേരിയെന്റുകളിൽ വാഹനം ലഭ്യമാകും. 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കുമേകാന്‍ വാഹനത്തിന് കരുത്തേകും .
ഷീറ്റ് മെറ്റല്‍ വീല്‍, കാസ്റ്റ് വീല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ഷീറ്റ് മെറ്റല്‍ വീല്‍ വകഭേദത്തിന് 47,300 രൂപയും കാസ്റ്റ് വീല്‍ വകഭേദത്തിന് 49,300 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറും വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക