ഒമാനില്‍ സീനിയര്‍ മാനേജ്മെന്റ് തസ്തികകളില്‍ സ്വദേശിവത്കരണം. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് വിസ പുതുക്കി നൽകില്ല. സ്വകാര്യ മേഖലയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍, ഹ്യൂമന്‍ റിസോഴ്സസസ് ഡയറക്ടര്‍, പേഴ്സണല്‍ ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടര്‍, ഫോളോഅപ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, അസിസ്റ്റന്റ് മാനേജര്‍, എല്ലാ അഡ്മിനിസ്ട്രേറ്റീവ് ക്ലറിക്കല്‍ തസ്കികള്‍ എന്നിവയിലേക്ക് ഇനി വിദേശികളെ നിയമിക്കേണ്ടെന്നാണ് തീരുമാനം.
നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ല.2019 മാര്‍ച്ചിലെ ഔദ്യോഗിക കണക്ക് പ്രകാരം ഒമാനില്‍ മാനേജര്‍, ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ 37,299 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മിക്കവരുടെയും ജോലി നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക