പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ മോഷണം ആരോപിച്ച് പതിനാല് വയസുകാരന് ക്രൂര മര്‍ദ്ദനം. അഞ്ചംഗ സംഘമാണ് കുട്ടിയെ മര്‍ദിച്ചത്. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കേട്ടിട്ടുണ്ട്.
മര്‍ദ്ദനത്തിന് പിന്നാലെ കുട്ടിയെ വിവസ്ത്രനാക്കി ചിത്രം പകര്‍ത്തിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്നും ഇവര്‍ ഭീഷണി മുഴക്കിയതായി മാതാപിതാക്കള്‍ പരാതിപ്പെട്ടു. കുട്ടി ഇപ്പോൾ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക