പിലാത്തറ: റീപോളിംഗ് നടക്കുന്ന കാസര്‍കോട് മണ്ഡലമായ കണ്ണൂരിലെ പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചണത്തിനിടെ പ്രസംഗിക്കുകയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാസര്‍കോട് സീനിയര്‍ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനെയാണ് സംഘം ആക്രമിച്ചത്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു ആക്രമണം.
രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതിയിലാണ് ഏഴ് പേർക്കെതിരെ പോലീസ് കേസ് എടുത്തത്. മുജീബിന്റെ ഫോണ്‍ സംഘം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കണ്ണൂര്‍ എസ്പി ജി ശിവവിക്രം അറിയിക്കുകയും ചെയിതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക