ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തെ ട്രോളി ‘ദ ടെലഗ്രാഫ്’ പത്രം. 5 വര്‍ഷം അവസാനിക്കവേ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൗനം പാലിച്ചതും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതും മുന്‍നിര്‍ത്തിയാണ് ദ ടെലഗ്രാഫ് പത്രത്തിന്റെ ട്രോൾ.
2014 മെയ് 26ന് പ്രധാനമന്ത്രിയായി 1,817 ദിവസങ്ങള്‍ക്ക് ശേഷം നടന്ന മോദിയുടെ ആദ്യ പത്ര സമ്മേളനത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ എന്ന പേരിലാണ് പത്രത്തിന്റെ ആദ്യ പേജിൽ കൊടുത്തിരിക്കുന്നത്. പത്രസമ്മേളനത്തിനിടെ പകർത്തിയ ഫോട്ടോകൾ ഉൾപ്പെടുത്തി മോദിയുടെ ഭാവങ്ങളും കൂടെ ചേര്‍ത്തിട്ടുണ്ട്. 52ാം മിനിറ്റില്‍ എല്ലാവര്ക്കും വളരെ നന്ദി എന്ന് പറഞ്ഞ് മോദിയും അമിത് ഷായും വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു എന്നും ടെലഗ്രാഫ് കുറിച്ചു.
കൂടാതെ ഇനി ഭാവിയില്‍ പ്രധാനമന്ത്രി ഏതെങ്കിലും പത്ര സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണങ്കില്‍ അത് ഉൾപ്പെടുത്താനായി സ്ഥലം ഒഴിച്ചിടുന്നു എന്ന പേരില്‍ താഴെ ഒരു ബ്ലാങ്ക് കോളവും പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക