കോഴിക്കോട്: കോഴിക്കോട് ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. അരീക്കോട് വെറ്റില പാറ പന്ന്യമല സ്വദേശി ഹരിദാസൻ (30) ആണ് മരിച്ചത്. രക്തം വാർന്നൊലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. പോലീസ് ഫോറൻസിക്ക് വിദക്തരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ തലയിൽ അഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക