കേദാർനാഥ് : കേദാർനാഥിൽ നിന്നും ഒന്നരക്കിലോമീറ്റർ അകലെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രാര്ഥനാനിരതനായ രുദ്ര ധ്യാന ഗുഹയിൽ ഫോണും കിടക്കയും മുതൽ പാചകക്കാരൻവരെയും കൂടാതെ വെള്ളം, വൈദ്യുതി, മൊബൈൽ ഫോൺ ചാർജിങ് എന്നിവയും ഗുഹയ്ക്കുള്ളിൽ ഉണ്ട്. രാവിലെ ചായ , പ്രഭാതഭക്ഷണം, ഉച്ചയൂൺ, വൈകുന്നേരത്തെ ചായ, അത്താഴം എന്നിവയെല്ലാം ഗുഹയിൽ കിട്ടും. ഇതിനെല്ലാം വേണ്ടി പാചകക്കാരനെ വിളിക്കുകയും ചെയ്യാം. അതിനുള്ള മണിയും ഗുഹയ്ക്കുള്ളിൽ ഘടിപ്പിച്ചിട്ടുണ്ട്.
24 മണിക്കൂറും പാചകക്കാരന്റെ സേവനം ഇവിടെ ലഭ്യമാണ്. രുദ്ര ധ്യാന ഗുഹ അത്ര ആഡംബരം നിറഞ്ഞതുംമല്ല അത്ര ലളിതവും അല്ല. 990 രൂപയാണ് ദിവസ വാടക നൽകേണ്ടത്. മൂന്ന് ദിവസത്തേക്ക് വരെ ഈ ഗുഹ വാടകയ്ക്ക് എടുക്കാം. തീർത്ഥാടകർക്കായി ഉത്തരാഖണ്ഡ് സർക്കാർ കഴിഞ്ഞ വർഷമാണ് ഈ ഗുഹ ഇത്തരത്തിൽ മാറ്റിയെടുത്തത്.
ഗുഹ ധ്യാനത്തിന് കിട്ടണമെങ്കിൽ ആദ്യം ആരോഗ്യനില പരിശോധിക്കണം. ശാരീരികമായും മാനസികമായും പൂർണ്ണ ആരോഗ്യവാനെല്ലെന്നു കണ്ടാൽ പ്രവേശനം അനുവദിക്കില്ല. ഒരാൾക്ക് മാത്രേ ഒരു സമയം ഇവിടെ കഴിയാൻ സാധിക്കൂ. വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാനും അവസരം ഉണ്ട്. പ്രാർത്ഥനയിൽ മുഴുകിയ മോഡി ഇന്നലെ രാവിലെ ബദരിനാഥ് ക്ഷേത്രത്തിലും ദർശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക