ചെന്നൈ: തമിഴ്നാട്ടിലെ പത്തിടങ്ങളിൽ എൻഐഎ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാൻ, ഹമീദ് അക്ബർ, മുഹമ്മദ് റിയാസ് എന്നിവരുടെ വസതികളിൽ നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.
മേയ് രണ്ടിന് തമിഴ്നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലും എൻഐഎ പരിശോധന നടത്തിയിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 253ലേറെ പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക