എക്സിറ്റ് പോൾ ഫലങ്ങളെ ഐശ്വര്യ റായി ബച്ചന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്വിറ്ററിൽ പങ്കുവച്ച വിവേക് ഒബ്റോയിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവം വിവാദമായതിനെ താരത്തിനെതിരെ ബോളിവുഡ് നടി സോനം കപൂറും കായികതാരം ജ്വാല ഗുട്ടയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
മുൻ കാമുകിയായിരുന്ന ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ. സോഷ്യൽ മീഡിയയിലും അപമാനിക്കപ്പെട്ട വ്യക്തിയോടും വിവേക് ഒബ്റോയി ഖേദപ്രകടനം നടത്തണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു. ഇതിന് തയാറല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ട്വീറ്റ് നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെടുമെന്നും രേഖ ശർമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക