തന്റെ ഏറ്റവും പുതിയ ചിത്രമായ സഹോയുടെ പോസ്റ്റർ പുറത്ത് വിട്ട് ബാഹുബലി താരം പ്രഭാസ് . ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റർ പുറത്തു വിട്ടത്. ആരാധകർക്കായി ഒരു സർപ്രൈസുണ്ടെന്ന് താരം ഇന്നലെ തന്നെ ഇൻസ്റ്റയിലൂടെ അറിയിച്ചിരുന്നു.
സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. സാഹോയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.
ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള താരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്,ചങ്കി പാണ്ഡേ, മഹേഷ് മജ്ഞരേക്കര്‍,അരുണ്‍ വിജയ്,മുരളി ശര്‍മ്മ,നീല്‍ നിതിന്‍ മുകേഷ് മന്ദിര ബേദി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക