വിശന്നുവരുന്നവൻ ആരായാലും സൗജന്യമായി ഭക്ഷണം നൽകുന്ന റെസ്റ്റോറന്റ് ആണ് ‘സഖീന ഹലാൽ ഗ്രിൽ’. അമേരിക്കയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒറ്റ പൈസ വാങ്ങാതെയാണ് പാകിസ്ഥാൻക്കാരനായ ഖാസി മന്നാൻ ആളുകൾ ഭക്ഷണം വിതരണം ചെയ്യുന്നത്.
നിരാലംബരരായ ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് തനിക്ക് സന്തോഷമാണെന്നാണ് ഖാസി പറയുന്നത്. എന്നാൽ ഇതിന് പിന്നിൽ ഒരു കഥയുണ്ട്. തന്റെ ചെറുപ്പക്കാലത്ത് അനുഭവിച്ച പട്ടിണിയുടേയും ദാരിദ്രത്തിന്റേയും ഓർമ്മകളാണ് ഖാസി ഇത്തരമൊരു റസ്റ്റോറന്റ് തുടങ്ങുന്നതിന് വഴിയൊരുക്കിയത്. പാകിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ഖാസിയുടെ ജനനം. പിന്നീട് പാകിസ്ഥാൻ വിട്ട് അമേരിക്കയിൽ ചേക്കേറുകയായിരുന്നു ഖാസി.
വാഷിങ്ടണിലെ വൈറ്റ്ഹൗസിന് സമീപത്താണ് ഖാസിയുടെ റസ്റ്റോറന്റ്. 2013-ൽ ആരംഭിച്ച റസ്റ്റോറന്റിൽ കഴിഞ്ഞ അഞ്ച് വർഷമായി 80,000-ൽ അധികം ഭക്ഷണപദാർത്ഥങ്ങൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് ഒരു വർഷം മാത്രം 16,000 സൗജന്യഭക്ഷണമാണ് ഖാസിയുടെ റസ്റ്റോറന്റിൽ വിതരണം ചെയ്യുന്നത്.
ആരെങ്കിലും ഭക്ഷണം വേണമെന്ന് പറഞ്ഞ് വന്നാൽ അവരെ ഇരുത്തി ആവശ്യമുള്ള ഭക്ഷണം കൊടുക്കുകയും നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലെങ്കിൽ ഇവിടെ വരൂ… ഭക്ഷണം കഴിക്കൂ…, എന്നാണ് ഖാസി ആളുകളോട് പറയാറുള്ളത്. താമസിക്കാനൊരു വീടോ ഉടുക്കാൻ നല്ലൊരു വസ്ത്രമോ ഇല്ലാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് താൻ ഭക്ഷണം കൊടുക്കും ചെയ്യും അതാണ് ഖാസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക