മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷി ദിനമാണിന്ന്. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ ഓർമ്മ ദിനത്തിൽ ഭാര്യ സോണിയ ഗാന്ധി, മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, മകൾ പ്രിയങ്ക ഗാന്ധി എന്നിവർ വീർഭൂമിയിലെത്തി അദ്ദേഹത്തിന്റെ സ്മാരകത്തിൽ ആദരമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക