സെലിബ്രിറ്റികളുടെയും ബ്രാൻഡ് അക്കൗണ്ടുകളുടെയും ഇന്‍സ്റ്റഗ്രാം വിവരങ്ങൾ ചോർന്നു. ആമസോണ്‍ വെബ്സര്‍വീസസിൽ ഹോസ്റ്റ് ചെയ്യപ്പെട്ട ഈ വലിയ വിവരശേഖരത്തിന് പാസ്വേഡുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അക്കൗണ്ട് ഉടമകളുടെ ബയോ, പ്രൊഫൈല്‍ പിക്ചര്‍, ഫോളോവര്‍മാരുടെ എണ്ണം, അവര്‍ വെരിഫൈഡ് ആണോ, സ്ഥലം എവിടെയാണ് ഉള്‍പ്പടെ പരസ്യമാക്കി നല്‍കിയിരുന്ന വിവരങ്ങളും ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ പോലുള്ള സ്വകാര്യ വിവരങ്ങളും ചോർന്നു.
സുരക്ഷാ ഗവേഷകനായ അനുരാഗ് സെന്‍ ആണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരശേഖരം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുംബൈയിലെ Chtrbox എന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് സ്ഥാപനം ശേഖരിച്ചുവെച്ച വിവരങ്ങളാണ് ഇവയെന്ന് കണ്ടെത്തി. ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും വഴിയും സെലിബ്രിറ്റികള്‍ക്കും പണം നല്കി പോസ്റ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനമാണിത്. മുന്‍നിര ഫുഡ് ബ്ലോഗര്‍മാര്‍, സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ ഉള്‍പ്പടെ പ്രശസ്തരായ പലരുടേയും അക്കൗണ്ട് വിവരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക