മുംബൈ: 600 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഗുജറാത്ത് തീരത്തുനിന്നാണ് ബോട്ട് പിടികൂടിയത്. അല്‍ മദീന എന്ന ബോട്ടാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ബോട്ടിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നതായി
കോസ്റ്റ്ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു .
ചൊവ്വാഴ്ച പുലര്‍ച്ചയാണ് അധികൃതർ ബോട്ട് പിടിച്ചെടുത്തത്. രണ്ട് മാസത്തിനിടെ കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്ത് തീരത്തുനിന്ന് 300 കോടിരൂപ വിലവരുന്ന 100 കിലോ ഹെറോയിന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക