അരുണാചൽ പ്രദേശിൽ ഭീകരാക്രമണത്തിൽ നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി) എംഎൽഎ തിരോംഗ് ആബയും മകനും അടക്കം 11 പേർ കൊല്ലപ്പെട്ടു. തിറാപ്പ് ജില്ലയിലെ ബോഗാപാനിയിൽ ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു.
എൻഎസ്സിഎൻ(ഐഎം) തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ തക്കതായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും എൻപിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക