2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധതയറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. ഉത്തർ പ്രദേശിലെ അമേഠിയിൽ മത്സരിച്ച് എൻ ഡി എ സ്ഥാനാർഥി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതോടെയാണ് രാഹുൽ രാജിവയ്ക്കാനൊരുങ്ങുന്നതെന്നാണ് സൂചന.
എന്നാൽ കടുത്ത തീരുമാനങ്ങളൊന്നും ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് സോണിയ ഗാന്ധിയടക്കമുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക