ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ ഇന്നലെ റിപ്പബ്ലിക്ക് ടി വി റിപ്പോർട്ടർ അർണബ് ഗോസ്വാമിക്ക് ഉണ്ടായ നാക്കുപിഴ ആഘോഷമാക്കി ട്രോളന്മാർ. പഞ്ചാബിലെ ഗുർദാസ് പൂരിൽ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി സണ്ണി ഡിയോൾ ലീഡ് ചെയ്യുന്നു എന്നതിന് പകരം അർണബ് പറഞ്ഞത് സണ്ണി ലിയോൺ ലീഡ് ചെയ്യുന്നു എന്നായിരുന്നു.
ഏതായാലും അർണബിന്റെ ഈ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലായതോടെ താൻ എത്ര വോട്ടിനാണ് ലീഡ് ചെയ്യുന്നതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് സണ്ണി ലിയോണും. ട്വിറ്ററിലൂടെയാണ് സണ്ണി രസകരമായ ഈ ചോദ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക