ബ്രെസയുടെ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനുമായി മാരുതി എത്തുന്നു. ജനപ്രിയ എസ്യുവി വിറ്റാര ബ്രെസയുടെ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ച് മാരുതി സുസുക്കി. ആദ്യമായിട്ടാണ് ബ്രെസയുടെ ലിമിറ്റഡ് എഡീഷന് പതിപ്പ് എത്തുന്നത്. പുതിയ ബോഡി ഗ്രാഫിക്സ്, സ്പോര്‍ടി വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, തുകല്‍ ആവരണമുള്ള സ്റ്റിയറിംഗ് വീല്‍, ഇരട്ട നിറമുള്ള ഡോര്‍ സില്-ഗാര്‍ഡുകള്‍ എന്നിവയാണ് പുതിയ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലെ പ്രധാന സവിശേഷതകള്‍. ബ്രെസയുടെ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനില്‍ കാര്യമായ മെക്കാനിക്കല്‍ സംബന്ധമായ മാറ്റങ്ങളൊന്നും വാഹനത്തിനില്ല. 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്സുകളില്‍ ഈ പതിപ്പും എത്തുന്നുണ്ട്.
നിലവിലെ വിറ്റാര ബ്രെസ ഉടമകൾക്ക് തങ്ങളുടെ എസ്യുവി സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലക്ക് മാറ്റാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. 29,990 രൂപ നൽകുകയാണെങ്കിൽ എസ്യുവി സ്പോര്‍ട്സ് എഡിഷനിലേക്ക് മാറ്റാമെന്ന് കമ്പനി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക