കേരള സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 10 വരെ സമർപ്പിക്കാം. ജൂൺ 17-ന് ക്ലാസുകൾ ആരംഭിക്കും.സർവകലാശാലയിലെ ബിരുദ പരീക്ഷാഫലം ആദ്യമായി ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധികരിച്ചു.
ബി.കോം. പരീക്ഷകളുടെ ഫലം മേയ് 22-നും ബി.എസ്സി., ബി.എ. പരീക്ഷകളുടെ ഫലം 25-നും പ്രസിദ്ധീകരിച്ചിരുന്നു. 27280 കുട്ടികൾ പരീക്ഷയെഴുതിയതിൽ 13272 പേർ വിജയിച്ചു. 48.65 ആണ് വിജയശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക