തുടർച്ചയായ രണ്ടാം തവണയും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശയാത്ര മാലിദ്വീപിലേക്ക്. ജൂൺ പകുതിയോടു കൂടി മോദി മാലിദ്വീപ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജൂൺ ആദ്യവാരം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലെത്തുമെന്നാണ് മാലിമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്കായാണ് പ്രധാനമന്ത്രി മാലിദ്വീപിലെത്തുന്നത്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് തിരഞ്ഞെടുപ്പിൽ വിജയം നേടി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്കെത്തിയ മോദിയെ നേരത്തെ അഭിനന്ദിച്ചിരുന്നു.
ഇതിനു മുൻപ് കഴിഞ്ഞ നവംബറിൽ ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ മോദി മാലിദ്വീപിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക