യുവാവ് പെൺകുട്ടിയുടെ മുഖത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ മണിറുകൾക്കുളിൽ വൈറൽ ആയപ്പോൾ കളി കാര്യമായിരിക്കുകയാണ്. പെൺകുട്ടിയുടെ മുഖത്ത് ശക്താമായി അടിച്ചത്തിന്റെ നിജസ്ഥിതി പരിശോധിക്കുമെന്നാണ് കേരളാ പോലിസ് അറിയിച്ചിരിക്കുന്നത്.
സംസാരിച്ച് നിൽക്കുമ്പോൾ പെട്ടെന്നായിരുന്നു യുവാവ് പെൺകുട്ടിയുടെ മുഖത് ശക്തമായി അടിക്കുന്നത്. അതിന് ശേഷം യുവാവ് നടന്ന് പോകുന്നതും വിഡിയോയിൽ കാണാം. സാമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയിൽ യുവാവിനെതിരെ നിരവധി പേര് രോഷം പ്രകടിപ്പിച്ചിരുന്നു.
പിന്നാലെ കേരളാ പൊലീസിന്റെ ഒരു പോസ്റ്റിന് താഴെ വീഡിയോ പോസ്റ്റ് ചെയുകയും യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് കമെന്റും നൽകിയിരുന്നു. ഇതിന് താഴെയാണ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും പൊലീസ് ഉറപ്പു നല്‍കുകയും ചെയ്തു. കൂടാതെ ഇതികുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ കേരളാ പൊലീസിന്റെ ഇന്‍ബോക്സില്‍ മെസേജ് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ‘പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള’ കേരളാ പൊലീസിന്റെ പോസ്റ്റിന് താഴെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
ഇതോടൊപ്പം വിഡിയോയികെതിരെ വിമർശനങ്ങൾ ശക്തമായപ്പോൾ ടിക്ടോക്കിന് വേണ്ടി ചെയ്തതാണെന്നും. തങ്ങള്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണെന്നും യാതൊരുവിധ പ്രശ്നവുമില്ലെന്നും ചുണ്ടികാണിച്ചുകൊണ്ട് ഇരുവരും മറ്റൊരു വീഡിയോയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക