പാകിസ്താനിലെ സുൾഫിക്കർ ചൗധരി എന്നയാളുടെ വളർത്തു മൃഗമായുള്ള ഫോട്ടോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സുൾഫിക്കർ വീട്ടിൽ വളർത്തുന്നത് എന്താണെന്നല്ലേ, സിംഹക്കുട്ടിയെ ആണ് സുൾഫിക്കർ വീട്ടിൽ വളർത്തുന്നത്. ബാബർ എന്ന പേരുള്ള സിംഹക്കുട്ടിക്ക് പ്രത്യേകം എസി മുറി വരെയാണ് സുൾഫിക്കർ വീട്ടിൽ ഒരുക്കിയിട്ടുള്ളത്.
ആറു മാസം മുന്‍പാണ് മൂന്ന് ലക്ഷത്തോളം രൂപ നല്കി രണ്ട് മാസം പ്രായമായ സിംഹക്കുട്ടിയെ ഇയാള്‍ വാങ്ങിയത്. ഇപ്പോള്‍ ഏഴു കിലോ ഭാരമാണ് ബാബറിന് ഉള്ളത്. ചങ്ങലയില്‍ പൂട്ടിയിടാതെ സ്വതന്ത്രനായാണ് സിംഹത്തെ വളര്‍ത്തുന്നത്. രണ്ടു വയസുകാരന് മകന് സിംഹക്കുട്ടിക്കൊപ്പം കളിക്കാറുണ്ടെന്നും സെല്‍ഫിയെടുക്കാന്‍ ആളുകളുടെ തിരക്കാണെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക