സംസ്ഥാനത്തെ ഉന്നതവിദ്യാഭാസ വകുപ്പിന് അനുബന്ധമായി പ്രവർത്തിക്കുന്ന സർവ്വകലാശാലകളിലെയും അഫ്ലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ പരാതിപരിഹാര സംവിധാനം ‘ഫോർ ദി സ്റ്റുഡന്റ്സ്’ നിലവിൽ വന്നു. ഉന്നത വിദ്യാഭാസ വകുപ് മന്ത്രിയുടെ ഓഫീസ് വെബ്സൈറ്റായ http://minister-highereducation.kerala.gov.in, ഉന്നത വിദ്യാഭാസ വകുപ്പിന്റെ പോർട്ടലായ http://highereducation,kerala.gov.in എന്നീ വെബ്സൈറ്റുകളിലെ പ്രത്യേക ലിങ്കിലൂടെ ഈ സംവിധാനത്തിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശിക്കാം. മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകി ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.
പരാതിക്കാർക്കുള്ള മറുപടി സർവ്വകലാശാലകളിൽ നിന്നും നേരിട്ട് ഓൺലൈനിൽ കൂടിത്തന്നെ വിദ്യാർത്ഥികളെ അറിയിക്കും. വിവരങ്ങൾ പരാതിക്കാരുടെ മൊബൈൽ നമ്പറിൽ എസ് എം എസ് ആയി ലഭിക്കാനുള്ള സംവിധാനവുമുണ്ട്. ഉന്നതവിദ്യാഭാസ മന്ത്രിയുടെ ഓഫീസ് ഇക്കാര്യങ്ങൾക്കെല്ലാം നേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക