ടൗണ്ടണ്: ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്ട്രേലിയക്ക് 41 റണ്‍സ് വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ പാകിസ്താന് 26 പന്തുകള്‍ ശേഷിക്കെ 266 റണ്‍സിന് ഓൾ ഔട്ടായി . 75 പന്തില്‍ 53 റണ്‍സ് എടുത്ത ഓപ്പണര്‍ ഇമാന് ഉള് ഹക്കാണ് പാക് നിരയില്‍ ടോപ് സ്കോറര്‍. മുഹമ്മദ് ഹഫീസ് 46 റണ്‍സും വഹാബ് റിയാസ് 45 റണ്‍സും സര്‍ഫറാസ് അഹമ്മദ് 40 റണ്‍സും ഹസന് അലി 32 റണ്‍സും എടുത്തു.
ഓസ്ട്രേലിയക്കായി കമിന്‍സ് 10 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ എടുത്തു. സെഞ്ചുറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായ വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്.വാര്‍ണര്‍ 111 പന്തില്‍ 107 റണ്‍സും ഫിഞ്ച് 84 പന്തില്‍ 82 റണ്‍സും എടുത്തു. പാകിസ്താനെതിരെ ടോസ് നഷ്ടപെട്ട ഓസ്ട്രേലിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക