നോട്ടിംഗ്ഹാം: മോശം കാലാവസ്ഥ മൂലം 2019 ഐസിസി ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം വൈകുന്നു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30-നാണ് ടോസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരത്തിനുള്ള ഔട്ട് പിച്ച് പരിശോധിച്ച ശേഷം അംപയര്‍മാര്‍ അരമണിക്കൂര്‍ കൂടി കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി ഗ്രൗണ്ട് പരിശോധിച്ച ശേഷമാകും ടോസ് നിര്‍ണയിക്കുക.
നോട്ടിംഗ്ഹാമില്‍ മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വെയില് തെളിയാത്തതിനാല്‍ ഔട്ട്ഫീല്‍ഡിലെ നനവ് മാറിയിട്ടില്ല. ഫീല്‍ഡ് ഉണക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് പ്രവര്‍ത്തിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക