ഫ്ളവേഴ്സ് ചാനലില്‍ സംപ്രക്ഷണം നടത്തുന്ന ഉപ്പും മുളകിലൂടെയാണ് പാറുക്കുട്ടി എന്ന കുഞ്ഞുവാവ അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിൽ ഒത്തിരി ബാലതാരങ്ങള്‍ വന്ന് പോയിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി മാറി കൊണ്ടിരിക്കുന്നത് ഉപ്പും മുളകിലെയും പാറുക്കുട്ടിയാണ്. ജനിച്ച് നാലാം മാസം അഭിനയ രംഗത്തേക്ക് വന്ന പാറുക്കുട്ടിയ്ക്ക് ഇപ്പോള്‍ ഒരു വയസ് കഴിഞ്ഞിരിക്കുകയാണ്. പാറുക്കുട്ടിയുടെ വളര്‍ച്ചയിലെ ഓരോ നിമിഷവും മലയാള പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു. ഈ പ്രായത്തിനുള്ളിലും അഭിനയിക്കാനുള്ള പാറുവിന്റെ ശ്രമങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്.
മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ പരമ്പരയായി ഉപ്പും മുളകും മാറിയതിന് പിന്നാലെയായിരുന്നു പാറുക്കുട്ടിയും വന്നത്. ഇപ്പോള്‍ വലിയൊരു നിര ആരാധകരെ സ്വന്തമാക്കി പാറുവിന് ആദ്യത്തെ പുരസ്കാരം കിട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന സോഷ്യല്‍ മീഡിയ വൈറലായി കൊണ്ടിരിക്കുകയാണ്.
150 ഓളം കുട്ടികള്‍ ഓഡിഷന് വന്നിരുന്നെങ്കിലും ബാലുവിന്റെയും നീലുവിന്റെയും മുഖസാമ്യമുള്ള കുഞ്ഞിനെ തിരഞ്ഞെടുക്കുകയായിരുന്നു. ജനിച്ചിട്ട് കേവലം നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു പാറുക്കുട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇതോടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന റെക്കോര്‍ഡ് പാറു സ്വന്തമാക്കി. ഉപ്പും മുളകും കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയാണ് പാര്‍വ്വതി എന്ന പേരിലുള്ള പാറുക്കുട്ടി. ബേബി അമേയ ആണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക