അടുത്ത കാലത്ത് ഇറങ്ങിയ നല്ല മലയാള ചിത്രങ്ങളിലൊന്ന് എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ സിനിമയാണ് ഇഷ്ക്. അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ ഷെയ്ന് നിഗവും ആന്‍ ശീതളുമാണ് നായികാനായകന്മാര്. തീയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രത്തില്‍ സിദ് ശ്രീറാം പാടിയ ഗാനവും ഹിറ്റായിരുന്നു.
പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഗാനത്തിന് പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. പറയുവാന്‍ ഒരു ക്ലീഷേ ലവ് സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ നോര്മാഡ് വാണ്ടറര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പാട്ടിനൊപ്പം ഒരു മധുര പ്രണയകഥയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. അങ്കിത വിനോദ്, ടിബിന്‍ ജോസഫ് എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക