പാറ്റ്ന: മസ്തിഷ്കജ്വരബാധയില്‍ മുസാഫര്‍പൂരിലെ കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ ഉഷ്ണതരംഗം ജന ജീവിതത്തിന് വെല്ലുവിളിയായി തുടരുമ്പോൾ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സ്കൂളുകളും അടച്ചു.
സംസ്ഥാനത്തെ എല്ലാ ഗവര്ണ്മെന്റ് – എയ്ഡഡ് സ്കൂളുകള്‍ക്കും അവധി ബാധകമാണ്. ഉഷ്ണക്കാറ്റില്‍ സംസ്ഥാനത്ത് ഇതുവരെ 61 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന നൂറിലേറെ കുട്ടികള്‍ മരണപ്പെടുകയും മറ്റുള്ളവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് സംസ്ഥാനത്തെ ജനജീവിതം തന്നെ ദുരിതപൂര്‍ണമാക്കി ഉഷ്ണക്കാറ്റ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക