പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ബോക്സ്ഓഫീസില്‍ റെക്കാഡുകള്‍ സൃഷ്ടിച്ച ലൂസിഫറിന്റെ രണ്ടാംഭാഗത്തിന് എമ്പുരാന് എന്നാണ് പേരിട്ടിരിക്കുന്നത്.
കൊച്ചിയില്‍ മോഹന്‍ലാലിന്റെ വസതിയില്‍ വച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. മോഹന്‍ലാലിനെ കൂടാതെ സംവിധായകന് പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തില്‍ കാണുകയെന്നു സംവിധായകന് പൃഥ്വിരാജ് അറിയിച്ചു. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞ് കട്ടയുടെ മുകള്ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാന്‍ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക